കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയും ജില്ലാ ആശുപത്രിയും ചേർന്ന് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് വളണ്ടിയർക്കുള്ള ത്രിദിന പരിശീലനത്തിന് തുടക്കമായി. ആലാമിപള്ളി മുൻസിപ്പൽ കോംപ്ലക്സിൽ പരിശീലന ക്യാമ്പ് നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മഹമൂദ് മുറിയനാവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.വി ജീജ, ഷിജി ശേഖർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഫൗസിയ ഷെരീഫ്, ഹെൽത്ത് ഇൻസ്പെക്ടർ പി. മുരളീധരൻ, അശ്വതി എസ്. നായർ, പി.കെ രാജി, എം.കെ ബിന്ദു എന്നിവർ സംസാരിച്ചു. ദീപ്തി സുനിൽകുമാർ സ്വാഗതം പറഞ്ഞു. കൗൺസിലർമാർ, ആശാവർക്കർമാർ, പൊതുപ്രവർത്തകർ, നഗരസഭ ജീവനക്കാർ തുടങ്ങി നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
