SignIn
Kerala Kaumudi Online
Thursday, 19 February 2026 4.54 AM IST

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ

Increase Font Size Decrease Font Size Print Page
grma
ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഉദുമ, പള്ളിക്കര, പുല്ലൂർ പെരിയ, അജാനൂർ, മടിക്കൈ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്രാമസഭയ്ക്ക് സമാനമായ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി. പ്രകാശൻ, വി.വി. തുളസി, സി.കെ. സബിത, ടി. ശോഭന, പി.വി. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ടി.വി. രാധിക, കെ. സബീഷ്, സുകുമാരി ശ്രീധരൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.പി ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് ബഷീർ പാക്യാര തുടങ്ങിയവർ സംസാരിച്ചു. പി.കെ. മഞ്ജിഷ പദ്ധതിയുടെ വിശദീകരണം നടത്തി. പി.എച്ച്. മുഹമ്മദ് ഹനീഫ സ്വാഗതവും വി.വി. ശശി നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KASARGOD, GRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY