SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.41 PM IST

സംസ്ഥാന ബേസ്ബാൾ ചാമ്പ്യൻഷിപ്പ്

Increase Font Size Decrease Font Size Print Page
base
ബേസ്ബാൾ ചാമ്പ്യൻഷിപ്പ്

തൃക്കരിപ്പൂർ: ഇരുപത്തിനാലാമത് സംസ്ഥാന സബ് ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പ് 20, 21, 22 തീയ്യതികളിൽ കാലിക്കടവ് പഞ്ചായത്ത് മൈതാനിയിലും തൃക്കരിപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമായി നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകീട്ട് 3ന് പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ മേള ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫസർ പി. രഘുനാഥ് മുഖ്യാതിഥിയാകും. ചാമ്പ്യൻഷിപ്പിൽ വെച്ച് ദേശീയ മത്സരത്തിൽ പങ്കെടുക്കേണ്ട കേരള ടീമിലേക്കുള്ള സെലക്ഷൻ നടക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ അംഗം പി.പി അശോകൻ, ബേസ്ബോൾ ജില്ലാ പ്രസിഡന്റ് കെ.പി.സി മുഹമ്മദ് കുഞ്ഞി, എ.ജി.സി ഹംലാദ്, കരീം ചന്തേര പങ്കെടുത്തു.

TAGS: LOCAL NEWS, KASARGOD, BALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY