കാഞ്ഞങ്ങാട്: കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം എഡിഷന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആറ് ഗ്രന്ഥശാലകൾക്ക് ഇ. ചന്ദ്രശേഖരൻ എം.എൽ.എ പുസ്തകം അനുവദിച്ചു. പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ എം.എൽ.എ നിർവഹിച്ചു. ചെമ്മട്ടംവയൽ കെ. മാധവൻ സ്മാരക ഗ്രന്ഥാലയം, ഒഴിഞ്ഞ വളപ്പ് നായനാർ സ്മാരക ഗ്രന്ഥാലയം, കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം, രാമഗിരി ദേശാഭിമാനി ഗ്രന്ഥാലയം, മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക ഗ്രന്ഥാലയം, മണലിൽ മെട്രോ ഗ്രന്ഥാലയം എന്നിവയ്ക്കാണ് പുസ്തകം ലഭ്യമാക്കിയത്. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി. രാജൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ് മുഖ്യാതിഥിയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ, വൈസ് പ്രസിഡന്റ് എസ്.ഐ വി. വിജയരാജ്, ഇ. ഹമീദ് ഹാജി, കെ. പത്മനാഭൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |