കാഞ്ഞങ്ങാട്: പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട്ട് നിർമ്മിച്ച പുതിയ റസ്റ്റ് ഹൗസ് കെട്ടിടം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷനായി. എക്സിക്യൂട്ടീവ് എൻജിനീയർ എം. ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. സുമതി, മഹമൂദ് മുറിയനാവി, ഫൗസിയ ഷെരീഫ്, കൗൺസിലർ പി.വി ചന്ദ്രൻ, സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹൻ എന്നിവർ സംസാരിച്ചു. എൻ. ബാലകൃഷ്ണൻ, സ്റ്റീഫൻ ജോസഫ്, വി. വെങ്കിടേഷ്, ഉദിനൂർ സുകുമാരൻ, സി.കെ നാസർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ.വി രാമചന്ദ്രൻ, ടി.പി നന്ദകുമാർ നിസാം ഫലാഹ്, ഇ. രത്നാകരൻ എന്നിവർ സംബന്ധിച്ചു. ചെയർമാൻ വി.വി രമേശൻ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പ്രകാശൻ പള്ളിക്കുടിയൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |