കാഞ്ഞങ്ങാട്: പള്ളിക്കര ഗ്രാമ പഞ്ചായത്ത് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള 16 ഗ്രന്ഥശാലകൾക്ക് സഹായം ലഭ്യമാക്കി. പതിനാല് ഗ്രന്ഥശാലകൾക്ക് ലാപ് ടോപ്പും പ്രിന്ററുകളും അടുത്ത കാലത്ത് പ്രവർത്തനം തുടങ്ങിയ രണ്ട് ഗ്രന്ഥശാലകൾക്ക് ഫർണിച്ചറുകളുമാണ് അനുവദിച്ചത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭന വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ അദ്ധ്യക്ഷനായിരുന്നു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ മുഖ്യാതിഥിയായി. ഇംപ്ലിമെന്റിംഗ് ഓഫീസർ അനൂപ് കുമാർ കല്ലത്ത് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. പ്രഭാകരൻ, സൗമിനി മണക്കാട്ട്, പി. കുഞ്ഞിരാമൻ, മണികണ്ഠൻ, സുജാത, അഡ്വ. കെ.എൻ. മനോജ്, ശശിധരൻ, അനിൽ, അജിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |