കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല ജന്റർ വിഷയസമിതിയുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ ദിനം ആചരിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടറും മേധാവിയുമായ എ.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല ജന്റർ ചെയർപേഴ്സൺ ടി.വി വിലാസിനി അധ്യക്ഷത വഹിച്ചു. ട്രാൻസ്ജന്റർ ആക്ടിവിസ്റ്റും കേരള റീജിയൺ പ്രോഗ്രാം എക്സിക്യൂട്ടീവുമായ സന്ധ്യ ജിജോ മുഖ്യാതിഥിയായി ട്രാൻസ് ജന്റർ ഭേദഗതി ബില്ല് സമൂഹത്തിലുണ്ടാക്കുന്ന ഭവിഷത്തുകൾ വിശദീകരിച്ചു.
കാൽടെക്സ് പരിസരത്ത് നടന്ന പരിപാടിയിൽ കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന നിർവ്വാഹക സമിതിയംഗം പി.പി ബാബുമാസ്റ്റർ, ധന്യാറാം, സി.പി ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല ജന്റർ കൺവീനർ പി. വനജ സ്വാഗതവും കമലാ സുധാകരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |