പ്രിയദർശിനി സെവൻസ്

Saturday 09 May 2026 12:06 AM IST
'പ്രിയദർശിനി സെവൻസ്' കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്യുന്നു.

പടന്നക്കാട്: ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് 'പ്രിയദർശിനി സെവൻസ്' എന്ന പേരിൽ കഴിഞ്ഞ 15 വർഷമായി നടത്തിവരുന്ന സെവൻസ് ഫുട്ബാളിന്റെ ഈ വർഷത്തെ മത്സരങ്ങൾക്ക് തുടക്കമായി. 16 ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ 24 വരെ നീണ്ടുനിൽക്കും. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. ഒ.വി രതീഷ് അദ്ധ്യക്ഷത വഹിച്ചു. ടി. കുഞ്ഞികൃഷ്ണൻ, പ്രമോദ് കെ. റാം, കെ.സി രവി, ടി.കെ അബ്ദുൾ ഷുക്കൂർ, കെ.ടി ജനാർദ്ദനൻ, കെ.സി വിജയലക്ഷ്മി, എ. ബേബി, പി.കെ നിധിൻ പ്രസംഗിച്ചു. അഭി ഫ്രണ്ട്സ് ബത്തേരിക്കലും മദീന സ്പോട്ടിംഗ് മരക്കാപ്പു കടപ്പുറവും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ പെനാൾട്ടി കിക്കിലൂടെ അഭി ഫ്രണ്ട്സ് ബത്തേരിക്കൽ വിജയികളായി. ഉദ്ഘാടനച്ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിച്ച അങ്കണവാടി വർക്കർ കെ.സി വിജയലക്ഷ്മിയെ ആദരിച്ചു.