SignIn
Kerala Kaumudi Online
Sunday, 31 May 2026 4.57 AM IST

'കുഫോസ് @ 2040' വർക്ക്‌ഷോപ്പ്

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയെ 2040ഓടെ ലോകനിലവാരത്തിലുള്ള ബഹുവിഷയ വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'കുഫോസ്@2040' ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെന്റ് പ്ലാൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ സംഘടിപ്പിച്ച വർക്ക്‌ഷോപ്പിൽ കുഫോസിനെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിനായുള്ള വിവിധ പദ്ധതികൾ ചർച്ച ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി അക്കാ‌ഡമിക് മാതൃകകൾ പരിഷ്കരിക്കുക, ഗവേഷണ മികവ് പുലർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. റിലയൻസ് ഫൗണ്ടേഷൻ അഡ്വൈസറും പ്രൊഫസർ ഒഫ് എമിനൻസുമായ പ്രൊഫ. വി.എൻ. രാജശേഖരൻപിള്ള ഉദ്ഘാടനം ചെയ്തു. ഡോ. സി.പി. അരവിന്ദാക്ഷൻ, ഡോ. ആശ എ.നായർ, ഡോ. എസ്.ഫെലിക്സ്, ഡോ. എ.ബിജുകുമാർ, ഡോ.കെ.ദിനേശ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL