കനിവ് പാലിയേറ്റീവ് ജനറൽ ബോഡി
Monday 18 May 2026 12:12 AM IST
കാഞ്ഞങ്ങാട്: കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക ജനറൽബോഡി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.വി കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച പാലിയേറ്റീവ് പ്രവർത്തനത്തിനുള്ള പുരസ്കാരം കാഞ്ഞങ്ങാട് സോണൽ കമ്മിറ്റിയും വ്യക്തിഗത പുരസ്കാരം സി.കെ കൃഷ്ണൻ ബേഡകം, ശാന്തകുമാരി കാഞ്ഞങ്ങാട്, കെ. കമലാക്ഷൻ കാസർകോട് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ വി.വി രമേശൻ ഉപഹാരം നൽകി. പി.പി സുകുമാരൻ റിപ്പോർട്ടും, എ.എം അബ്ദുൾ ഖാദർ വരവുചിലവ് കണക്ക് അവതരിപ്പിച്ചു. ബോബി സെബാസ്റ്റ്യൻ ക്ലാസെടുത്തു. ഭാരവാഹികൾ: കെ.വി കുഞ്ഞിരാമൻ (ചെയർമാൻ), പി. ദാമോദരൻ, പി.സി സുബൈദ (വൈസ് ചെയർമാന്മാർ), പി.പി സുകുമാരൻ (സെക്രട്ടറി), കെ. ബാലകൃഷ്ണൻ, എം. ലതിക (ജോയിന്റ് സെക്രട്ടറിമാർ), എ.എം അബ്ദുൾ ഖാദർ (ട്രഷറർ).