ഹൈപ്പർ ടെൻഷൻ ദിനാചരണം

Monday 18 May 2026 12:08 AM IST
ലോക ഹൈപ്പർടെൻഷൻ ദിനാചരണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലോക ഹൈപ്പർടെൻഷൻ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും ബാഡ്മിന്റൺ ടൂർണമെന്റും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), പുല്ലൂർ സംസ്കൃതി ​​ക്ലബ്ബ് ബാഡ്മിന്റൺ മോർണിംഗ് ബാച്ച് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജ് ഉദ്ഘാടനം ചെയ്തു. എ.ടി ശശി അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ, എം.വി അശോകൻ എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ ബിനു വണ്ണാർവയലും ഹരിശ്രീ ശശിയും ഉൾപ്പെട്ട ടീം വിന്നറും രതീഷ് മാക്കരംകോട്ടും ഷാരോൺ കിഴക്കുംകരയും ഉൾപ്പെട്ട ടീം റണ്ണറപ്പുമായി. ഡോ. അജയ് രാജ് ട്രോഫികൾ വിതരണം ചെയ്തു. വി.വി ബാലകൃഷ്ണൻ, പ്രവീൺ കണ്ണങ്കോട്ട്, ഇ. ബാലകൃഷ്ണൻ, രാഹുൽ പുളിക്കൽ, പ്രജിത്ത് ചെമ്മട്ടംവയൽ എന്നിവർ പങ്കെടുത്തു.