കാഞ്ഞങ്ങാട്: ബി.എം.എസ് ഹൊസ്ദുർഗ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു. നോർത്ത് കോട്ടച്ചേരിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് സുധി കല്യാണം, വി. രാധാകൃഷ്ണൻ, സൂര്യോദയം ബാലകൃഷ്ണൻ, പ്രഭാകരൻ, ഗംഗാധരൻ ആനന്ദാശ്രമം, മനോജ് കല്യാണം, ഗോപാലകൃഷ്ണൻ കല്യാണം എന്നിവർ നേതൃത്വം നൽകി.
തുടർന്ന് മാന്തോപ്പ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു, ആർ.എസ്.എസ് വിദ്യാർത്ഥി പ്രമുഖ് ഓം പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് വി.വി ബാലകൃഷ്ണൻ സമാരോപ് പ്രഭാഷണം നടത്തി. കുഞ്ഞിരാമൻ കാട്ടുകുളങ്ങര, കോമളൻ, അജയൻ പുതിയകണ്ടം എന്നിവർ സംസാരിച്ചു. ഭരതൻ കല്യാണം സ്വാഗതവും സുധി കല്യാണം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |