കൊല്ലം: ബി.എസ്.എൻ.എൽ 19-ാമത് റീജിയണൽ ക്രിക്കറ്റ് ടൂർണമെന്റ് ആശ്രാമം ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. ബി.എസ്.എൻ.എൽ ജില്ലാ ജനറൽ മാനേജർ എം.എസ്.ഹരി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ കെ.സുധീർ അദ്ധ്യക്ഷനായി. ബി.എസ്.എൻ.എൽ സബ് റീജിയണൽ സെക്രട്ടറി ആർ.സജീവ് കുമാർ സ്വാഗതവും ബോർഡ് അംഗം കെ.വി.ബിജു നന്ദിയും പറഞ്ഞു. കേരളത്തിലെ 11 ബിസിനസ് ഏരിയകളിൽ നിന്ന് 200 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങൾ ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |