ചാത്തന്നൂർ: പാരിപള്ളി പാളയം കുന്ന് രാഘവാ മെമ്മോറിയൽ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 36ാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പാക്കനാർ കവിതകളുടെ ആലാപന മത്സരം ശബരി കോളേജ് ഡയറക്ടർ ഡി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.സംസ്കൃതി റസിഡന്റ് അസോസിയേഷൻ സെക്രട്ടറി ജി.പ്രസാദ് കുമാർ അദ്ധ്യക്ഷനായി. വയമ്പ് സാംസ്കാരിക വേദി ചെയർമാൻ വി.പി.രാജീവൻ ആമുഖ പ്രഭാഷണം നടത്തി. ഡോ.തോട്ടം ഭൂവന ചന്ദ്രൻ, ദീപക് ചന്ദ്രൻ മങ്കാട്, ഡോ.ആർ.ജയചന്ദ്രൻ ,കെ.ജി.രാജു, എസ്.ആർ.മണികണ്ഠൻ, കളീലിൽ ബി.ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. പാരിപ്പള്ളി അമൃത എച്ച്.എസ്.എസിലെ ഗൗരി പാർവതി എച്ച്.എസ് വിഭാഗത്തിലും കടമ്പാട്ടു കോണം എസ്.കെ.വി.എച്ച്.എസിലെ പൂർണശ്രീ യു.പി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. ചെമ്പകശ്ശേരി എച്ച്.എസ്.എസിലെ കീർത്തി സുരേഷ്, എഴിപ്പുറം എച്ച്.എസ്.എസിലെ അതുല്യ ബാബു എന്നിവർ എച്ച്.എസ് വിഭാഗത്തിലും എസ്.കെ.വി.എച്ച് .എസിലെ ദേവ്ന.ആർ, വേളമാനൂർ ഗവ.യു.പി.എസിലെ ശിവനന്ദന എന്നിവർ യു.പി വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി. കൂടാതെ അഞ്ച് കുട്ടികൾക്ക് വീതം മൂന്നാം സ്ഥാനങ്ങളും ലഭിച്ചു.8ന് വൈകുന്നേരം 4ന് പാളയം കുന്ന് ഗുരുദേവ മിനി ഹാളിൽ നടക്കുന്ന സാഹിത്യ സദസിൽ ഡോ.ജോർജ് ഓണക്കൂർ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി കൺവീനർ കെ.വിജയൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |