കൊല്ലം: സി.കേശവന്റെ മയ്യനാട്ടെ വസതിയായ തോപ്പിൽ വീടിന്റെ വളപ്പിൽ പട്ടാപ്പകൽ അതിക്രമിച്ച് കടന്ന് മോഷണം നടത്തിയ അന്യസംസ്ഥാനക്കാരായ ദമ്പതികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് ദമ്പതികൾ വീട്ടുവളപ്പിലെത്തിയത്. കൊച്ചുമകൾ സംഭവം ശ്രദ്ധയിൽപ്പെട്ട് എത്തിയപ്പോൾ ഇരുവരും പറമ്പിൽ നിന്ന വാഴക്കുല വെട്ടി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പ്രദേശവാസികൾ തടഞ്ഞുവച്ചു. പിന്നീട് പരിശോധിച്ചപ്പോൾ ചാക്കുകളിൽ നിന്ന് വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങൾ കണ്ടെത്തി. ഇരവിപുരം പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
ആക്രി പെറുക്കാൻ എത്തിയതെന്നാണ് പിടിയിലായവരുടെ വിശദീകരണം. ആദ്യം തെറ്റായ മേൽവിലാസമാണ് പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശരിയായ മേൽവിലാസം വെളിപ്പെടുത്തിയത്. മേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |