കൊട്ടിയം:കാക്കോട്ടുമൂല ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്ന് മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പിന് അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനത്തിൽ കവിതകളും ഗാനങ്ങളും കോർത്തിണക്കി കാവ്യാർച്ചന ഒരുക്കി. 'ഈ തിരുമുറ്റത്ത് ഒരു വട്ടം കൂടി' എന്ന പേരിൽ സംഘടിപ്പിച്ച ഒ.എൻ.വി അനുസ്മരണം മയ്യനാട് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ എ.സജീർ ഉദ്ഘാടനം ചെയ്തു. ഗായികയും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ സാധിക സൂരജ്, എസ്.എം.സി ചെയർമാൻ അജയകുമാർ, വിദ്യാർത്ഥികളായ ആദ്യ, അനാമിക എന്നിവർ ചേർന്നാണ് ഒ.എൻ.വിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും കാവ്യാർച്ചനയും അവതരിപ്പിച്ചത്. എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികൾ ഒ.എൻ.വി പതിപ്പ് തയ്യാറാക്കി. പ്രഥമാദ്ധ്യാപകൻ ഗ്രഡിസൺ, അദ്ധ്യാപകരായ മനോജ്, ഹസീന,ബിന്ദു, മഞ്ജുഷ, ശ്രീദേവി, കാതറിൻ, ആമിന, ഷർമി, ആര്യ, ധന്യ, ഫർഷാന, നാഫിയ എന്നിവർ കാവ്യാർച്ചനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |