പുനലൂർ: ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 230 മില്ലി ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ പിടികൂടി. ഇരവിപുരം വാളത്തുങ്കൽ തവളന്റയ്യത്ത് വീട്ടിൽ അഷ്കർ(23)ആണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ വാഹന പരിശോധനകൾക്കിടയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്വന്തമായി ഉപയോഗിക്കാൻ വർക്കലയിൽ നിന്ന് വാങ്ങിയ ശേഷം ബൈക്കിൽ അച്ചൻകോവിൽ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായതെന്ന് അധികൃതർ പറഞ്ഞു. എക്സൈസ് ചെക്ക്പോസ്റ്റ് സി.ഐ.ഷിജു, എസ്.ഐ.കെ.ആർ.അനിൽകുമാർ,പ്രിവന്റീവ് ഓഫീസർ ജയചന്ദ്രൻ, സി.ഇ.ഒമാരായ സജിജോൺ, നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.തുടർന്ന് അഞ്ചൽ എക്സൈസ് റേഞ്ചിന് പ്രതിയെ കൈമാറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |