അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ ഭരണസമിതിയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയുടെ ആദ്യഗഡു ധനസഹായവിതരണവും എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. എല്ലാവർക്കും വീടും റേഷൻ കാർഡും ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. പി.എസ്. സുപാൽ എം.എൽ.എ. അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ.കെ. ഷാജി, അംബികാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, വിവിധ കക്ഷിനേതാക്കളായ ഡി.വിശ്വസേനൻ, ലിജുജമാൽ, ജനപ്രതിനിധികളായി ജി. അജിത്ത്, ഷൈൻ ബാബു, രാജി, അജിമോൾ, ഡോൺ വി. രാജ്, മഞ്ജുലേഖ, വി.ഇ.ഒ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ സ്വാഗതവും സെക്രട്ടറി ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |