കരുനാഗപ്പള്ളി : ഓണാട്ടുകരയുടെ സമഗ്ര കാർഷിക വികസനം ലക്ഷ്യമാക്കി മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജൻസിയും സംയുക്തമായി നടപ്പാക്കുന്ന പോത്തു കുട്ടി വളർത്തൽ പദ്ധതിക്ക് ഇന്ന് ജില്ലയിൽ തുടക്കമാകും. ഓച്ചിറ, ശാസ്താംകോട്ട, ചവറ ബ്ലോക്കുകളിൽ ഉൾപ്പെട്ട 14 പഞ്ചായത്തുകളിലും കരുനാഗപ്പള്ളി നഗരസഭയിലെ 35 ഡിവിഷനുകളും ഉൾപ്പെടെ 338 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തത്. ഒരു യൂണിറ്റിന് 10,000 രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. 5 മുതൽ 6 മാസം വരെ പ്രായമുള്ളതും 65 മുതൽ 75 വരെ കിലോഗ്രാം തൂക്കം ഉള്ളതുമായ പോത്തുകുട്ടിക്ക് വിലയിനത്തിൽ 9000 രൂപയും ഇവയുടെ ഇൻഷ്വറൻസ്, മരുന്നുകൾ, വാക്സിനേഷൻ, ഗുണഭോക്താക്കളുടെ പരിശീലനം എന്നിവയ്ക്കായി 1000 രൂപയും എന്ന കണക്കിലാണ് ഓരോ യൂണിറ്റിനും പണം അനുവദിച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ കർഷക രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ള കർഷകരിൽ നിന്നുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. പഞ്ചായത്തുകളിൽ പ്രസിഡന്റ് ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വെറ്ററിനറി സർജൻ, ഓണാട്ടുകര വികസന ഏജൻസി പ്രതിനിധി എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |