കൊട്ടാരക്കര : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കൊട്ടാരക്കരയിൽ സ്വീകരണം നൽകും. രാവിലെ 10ന് കൊട്ടാരക്കരയിൽ പുലമൺ ജംഗ്ഷനിൽ നിന്ന് ബാൻഡ് മേളം, ശിങ്കാരിമേളം, മുത്തുക്കുടകൾ, അശ്വാരൂഡൻ, നാടൻ കലാരൂപങ്ങൾ എന്നിവയുടെയും റെഡ് വാളണ്ടിയർമാരുടെയും അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് ചന്തമുക്കിന് സമീപം വീനസ് തീയേറ്റർ ഗ്രൗണ്ടിലെത്തിയ്ക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ജാഥ ക്യാപ്ടൻ എം.വി.ഗോവിന്ദൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ജാഥ അംഗങ്ങളായ നേതാക്കൾ എന്നിവർ സംസാരിക്കും. സ്വീകരണ സമ്മേളനത്തിൽ മണ്ഡലത്തിലെ കൊട്ടാരക്കര, നെടുവത്തൂർ ഏരിയകളിൽ നിന്ന് പതിനയ്യായിരം പേർ പങ്കെടുക്കുംവിധമാണ് ക്രമീകരണങ്ങൾ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ പി.എ.ഏബ്രഹാമും സെക്രട്ടറി പി.കെ.ജോൺസനും അറിയിച്ചു. ജാഥ കടന്നുവരുന്നതുമായി ബന്ധപ്പെട്ട് പട്ടണത്തിൽ വാഹന ഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |