എഴുകോൺ : കാരുവേലിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ എൻ.എസ്.എസ് യൂണിറ്റ് നടത്തിയ നെൽക്കൃഷിയിൽ നൂറുമേനി വിളവ്. എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.എം.ജോസ് പ്രകാശ് അദ്ധ്യക്ഷനായി. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.ആർ.എൻ.അൻസർ,പ്രോഗ്രാം കോർഡിനേറ്റർ ഡോ.വി.എം. ജോയ് വർഗീസ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ കോർഡിനേറ്റർ പ്രൊഫ.എസ്.രതീഷ്, പ്രൊഫ.വൈശാഖ് രവീന്ദ്ര കുറുപ്പ്,നിഷിദ അലിയാർ, അലിയാർകുഞ്ഞ് എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ.വി.അശ്വിൻ രാജ് സ്വാഗതവും എൻ. വൊളണ്ടിയർ സെക്രട്ടറി സ്വീധിൻ സുരേഷ് നന്ദിയും പറഞ്ഞു. പൊൻ തിളക്കം എന്ന പേരിൽ തൃപ്പിലഴികത്തെ രണ്ട് ഏക്കർ നിലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |