തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷൻ വഴി
നടപ്പിലാക്കുന്ന പോഷകത്തോട്ടം പദ്ധതിക്ക് തൊടിയൂർ പഞ്ചായത്തിൽ തുടക്കമായി.
അരമത്ത്മഠം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവുമായ തൊടിയൂർ
വിജയൻ അദ്ധ്യക്ഷനായി. കൃഷി അസി.ഡയറക്ടർ എച്ച്. ഷബീന പദ്ധതി വിശദീകരിച്ചു.ഗ്രാമ പഞ്ചായത്തംഗം കെ.ധർമ്മദാസ് ,കൃഷി ഓഫീസർ കാർത്തിക, അനിൽ ആർ.പാലവിള,
ഹെൽത്ത് ഇൻസ്പെക്ടർ ഷിജു, ഷമീർ മേനാത്ത്, ജി.മോഹനൻ, വി.എസ്. അരുൺകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |