അഞ്ചൽ: പനച്ചവിള കൈരളി പുരുഷ സ്വയംസഹായസംഘം ശാന്തി മുദ്ര പഞ്ചകർമ്മ സിദ്ധാ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ പനച്ചവിളയിൽ നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി സിദ്ധാ മെഡിക്കൽ കോളേജ് എം.ഡി പ്രകാശ് ആയുർവേദത്തെ കുറിച്ച് ക്ലാസ് നയിച്ചു. പുനലൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കെ.ബാബു പണിക്കർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജീവ് കോശി, എം. ബുഹാരി, സംഘം ഭാരവാഹികളായ ബി.സുദേവൻ, ബി.വേണുഗോപാൽ, ബി.മുരളി, എൻ.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |