പുനലൂർ : പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷൻ അതോറിട്ടിയും ചേർന്ന് നടപ്പിലാക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി തുല്യത കോഴ്സുകൾക്ക് ഏപ്രിൽ 20 വരെ അപേക്ഷിക്കാം.
ഏഴാം ക്ലാസ് ജയിച്ച 17 വയസ് പൂർത്തിയായവർക്ക് എസ്.എസ്.എൽ.സിക്കും, എസ്.എസ്.എൽ.സി വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതയ്ക്കും അപേക്ഷിക്കാം.
എസ്.എസ്.എൽ.സി തുല്യത വിജയിച്ചവർക്ക് പ്രായം ബാധകമല്ല. ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് ഫീസ് ഇളവ് ലഭിക്കും. പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ തുല്യതാ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാം.
ഫോൺ: 9946940794, 7907750651.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |