SignIn
Kerala Kaumudi Online
Sunday, 06 October 2024 3.50 PM IST

സൗജന്യ കണ്ണട വിതരണവും പ്രതിഭാദരവും

Increase Font Size Decrease Font Size Print Page
k

ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും പ്രതിഭാദരവും പാരിപ്പള്ളി പഞ്ചായത്ത് കമ്യണിറ്റി ഹാളിൽ ചലച്ചിത്ര തിരക്കഥാകൃത്തും സംഗീത സംവിധായകനുമായ വിനു കിരിയത്ത് ഉദ്ഘാടനം ചെയ്തു. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. കബീർ പാരിപ്പള്ളി, ജെ.സുധാകരക്കുറുപ്പ്, വേണു സി.കിഴക്കനേല, ഗിരീഷ് കുമാർ നടയ്ക്കൽ, ശ്രീജാ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഭാദരവിന്റെ ഭാഗമായി മിറർ റൈറ്റിംഗിൽ ടൈം വേൾഡ് റെക്കാർഡും അറേബ്യൻ റെക്കാർഡും നേടിയ മാസ്റ്റർ ആഷിഷ് സജീവിനെ ആദരിച്ചു. കഴിഞ്ഞ മാസം നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പിൽ പങ്കെടുത്തവരിൽ തിരഞ്ഞെടുത്തവർക്കുള്ള കണ്ണടകൾ വിതരണം ചെയ്തു. ശാസ്താംകോട്ട എം.ടി.എം.എം.എം ആശുപത്രിയിലെ ഡോ.സജ്ഞയ് രാജുവിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനയും ഡോ.ആതിര ആനന്ദിന്റെ നേതൃത്വത്തിൽ ആയുർവേദ ചികിത്സയും ദേവി സ്കാൻസ് ആൻഡ് ലബോറട്ടറിയുടെ നേതൃത്വത്തിൽ രക്തപരിശോധനയും നടത്തി. ആയുർവേദ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണവും സൗജന്യമായി നേത്ര ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തി.

.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.