SignIn
Kerala Kaumudi Online
Sunday, 06 October 2024 3.15 PM IST

ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും 

Increase Font Size Decrease Font Size Print Page
citu-
സഹകരണ ജീവനക്കാർ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

കൊല്ലം: കേരള സർക്കാരിനെയും സഹകരണ മേഖലയേയും കേന്ദ്രസർക്കാർ തകർക്കുന്നുവെന്ന് ആരോപിച്ചും ആർ.ബി.ഐ നയങ്ങൾക്കെതിരെയും സഹകരണ ജീവനക്കാർ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ശൈലജ കുമാരി അദ്ധ്യക്ഷയായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ സമര പ്രഖ്യാപനം നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജി. ആനന്ദൻ, ബെഫി ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ, യൂണിയൻ സംസ്ഥാന സെക്രട്ടറി പി. ഷിബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എൻ. അനിൽകുമാർ, ആർ. വർഷ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.എസ്. ശ്രീകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.എസ്. മനോജ്‌ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.