SignIn
Kerala Kaumudi Online
Sunday, 01 September 2024 7.55 AM IST

ഉത്സവത്തിനിടെ കത്തിക്കുത്ത്: രണ്ടു പേർ പിടിയിൽ

Increase Font Size Decrease Font Size Print Page

ചാത്തന്നൂർ: മീനാട് ധർമ്മശാസ്ത ക്ഷേത്രോത്സവത്തിനിടെയുണ്ടായ കത്തിക്കുത്തിൽ പ്രതികളായ ഉളിയനാട് ഹരിതഭവനിൽ വൈശാഖ് (24), മീനാട് ഈസ്റ്റ് സഹിഷ്ണത ഭവനിൽ സനിത്ത് (22) എന്നിവരെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. മീനാട് ജോയി ഭവനിൽ ജോഷിനാണ് (42)​കുത്തേറ്റത്. കുതിരയെടുക്കുന്ന സ്ഥലത്ത് വച്ച് സംഘർഷം ഉണ്ടാകുകയും ജോയിയുടെ മാല പൊട്ടിക്കുകയും ചെയ്തതിനെ തുടർന്ന് ജോഷും മറ്റുള്ളവരും സ്റ്റേഷനിൽ പരാതി നൽകാൻ പുറപ്പെട്ടു. പിന്നാലെയെത്തിയവരാണ് ആക്രമിച്ചത്. അക്രമത്തിൽ ജോഷിന്റെ ജേഷ്ഠൻ ജോയിയുടെ വലത്തേ കണ്ണിനും ജോയിയുടെ മകൻ റിൻസിക്കും പരിക്കേറ്റിരുന്നു. കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെ ചാത്തന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.