SignIn
Kerala Kaumudi Online
Sunday, 01 September 2024 9.40 AM IST

സബർമതി ഗ്രന്ഥശാല ഹൃദയോത്സവം

Increase Font Size Decrease Font Size Print Page
photo
സബർമതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൃദയോത്സവം സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : സബർമതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൃദയോത്സവം സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.വിവിധ മേഖലകളിൽ നിന്നായി പി.എസ്.സതീഷ്കുമാർ,അർച്ചിത ബിനു,അലൻ എസ്.പൂമുറ്റം, അരുണിമ, എ.കെ.ഗിരീഷ്കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സബർമതി വനിതാ വേദി നിർമ്മിച്ച കൺസ്യൂമർ ഉത്പ്പന്നങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാ കൗൺസിലർ പ്രസന്ന നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള പുരസ്‌കാരം വി,അരവിന്ദകുമാർ വിതരണം ചെയ്തു. യുവജന വേദിയുടെ ജേഴ്‌സി വിതരണം ഓച്ചിറ ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ പി.എസ്.സാജു നിർവഹിച്ചു. നഗരസഭ നേതൃസമിതി കൺവീനർ എ.സജീവ്, ചലച്ചിത്ര നടൻ ആദിനാട് തുളസി, ഗ്രന്ഥശാല സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് മുഹമ്മദ്‌ സലിം ഖാൻ, ലൈബ്രേറിയൻ സുമി സുൽത്താൻ എന്നിവർ സംസാരിച്ചു. എ.കെ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ വയലിൻ സോളോയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

:

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.