ചവറ: ജനവാസ മേഖലയിൽ കള്ളുഷാപ്പ് അനുവദിക്കുന്നതിനുള്ള നീക്കത്തിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. ചവറ, താന്നിമൂട് വാർഡിൽ കള്ളുഷാപ്പ് തുടങ്ങുന്നതിതിനെതിരെ കഴിഞ്ഞ 24 ദിവസമായി സമരം തുടരുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചവറ വികാസ് കലാസാംസ്കാരിക സമിതിയുടെയും ജനകീയ സമിതിയുടെ യും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രായമായവരും സ്ത്രീകളും ഉൾപ്പെടെ 150 ഓളം പേർ പ്രകടനത്തിൽ പങ്കെടുത്തു. പ്രകടനത്തിനുശേഷം നടന്ന പ്രതിഷേധയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി അദ്ധ്യക്ഷയായി. ചവറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജെ .ആർ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി.സുധീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വികാസ് പ്രസിഡന്റ് ജി.ബിജു കുമാർ, ഭരണിക്കാവ് രാജൻ, ജെ.ജോയ്, സുരേഷ് കുമാർ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. താന്നിമൂട് വാർഡ് മെമ്പർ വിനോദ് സ്വാഗതവും വികാസ് വനിതാവേദി പ്രസിഡന്റ് സുനിത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |