കൊല്ലം: 68-ാമത് ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിന്റെ ആദ്യ ദിനത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ വ്യക്തമായ ആധിപത്യം പുലർത്തി അഞ്ചൽ സെന്റ് ജോൺസ് കോളേജ്. 66 പോയിന്റ് കരസ്ഥമാക്കിയാണ് അഞ്ചൽ സെന്റ് ജോൺസ് തേരോട്ടം ആരംഭിച്ചത്. 44 പോയിന്റുമായി കാരംകോട് വിമല സെൻട്രൽ സ്കൂളാണ് രണ്ടാം സ്ഥാനത്തുള്ളത്.
38 പോയിന്റുള്ള പുനലൂർ എസ്.എൻ കോളേജാണ് മൂന്നാമത്. 31, 25 പോയിന്റുകളുമായി കൊല്ലം സായിയും അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്‌കൂളുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. 10 വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ 10 പോയിന്റുമായി കൊല്ലം നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്‌കൂളാണ് ഒന്നാമത്. ഏഴ് പോയിന്റുമായി അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 12വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഴ് പോയിന്റുമായി പൂതക്കുളം ജി.എച്ച്.എസ്.എസ് ഒന്നാമതും ആറ് പോയിന്റുമായി പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ രണ്ടാം സ്ഥാനത്തുമാണ്.
16 വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ തങ്കശേരി ഇൻഫന്റ് ജീസസ് സ്‌കൂൾ ഒന്നാംസ്ഥാനവും ഉളിയനാട് ഗവ. ഹൈസ്‌കൂൾ രണ്ടാം സ്ഥാനത്തുമെത്തി. 18 വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസും (14), രണ്ടാംസ്ഥാനം ഗവ. അയ്യൻ കോയിക്കൽ എച്ച്.എസ്.എസും (8) നേടി.
പത്ത് വയസിൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ കാരംകോട് വിമല സെൻട്രൽ സ്കൂൾ (16) ഒന്നും അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്‌കൂൾ (3) രണ്ടും സ്ഥാനങ്ങൾ നേടി.
12 വയസിൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ ക്രിസ്തുരാജ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി (7). 14 വയസിൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്‌കൂൾ (7) ഒന്നാംസ്ഥാനം നേടി. നടുവത്തുൾ ഇസ്ലാം ഇംഗ്ലീഷ് സ്‌കൂൾ ( 5) രണ്ടാം സ്ഥാനം നേടി. 16 വയസിൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ കാരംകോട് വിമല സെൻട്രൽ സ്‌കൂൾ (10) ഒന്നാംസ്ഥാനവും കൊല്ലം സായ് (7) രണ്ടാം സ്ഥാനവും നേടി.
18 വയസിൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം സായ് (10) ഒന്നാം സ്ഥാനവും അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്‌കൂൾ (7) രണ്ടാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |