തിരുവനന്തപുരം : 1.57 കോടി ജി.എസ്.ടി കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന് ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ്.ചരക്കുസേവന നികുതിയുടെ പരിധിയിൽ വരുന്ന സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്ത വകയിലാണ് ട്രസ്റ്രിനോട് കുടിശിക അടയ്ക്കാൻ ജി.എസ്.ടി വകുപ്പ് ആവശ്യപ്പെട്ടത്. 2017 മുതൽ കഴിഞ്ഞ മാർച്ച് വരെയുള്ള കുടിശികയാണ് അടയ്ക്കേണ്ടത്.എന്നാൽ നികുതി പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളവയ്ക്കും ജി.എസ്.ടി ചുമത്തിയിട്ടുണ്ടെന്നും ഈ തുക ഇളവ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ക്ഷേത്രം അധികൃതർ വകുപ്പിന് മറുപടി അയച്ചു. കെട്ടിടങ്ങളുടെ വാടക,ക്ളോക്ക് റൂം സേവനം, വസ്ത്രങ്ങൾ,പ്രസിദ്ധീകരണങ്ങൾ,ശ്രീപദ്മനാഭന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത രൂപങ്ങൾ, ആന എഴുന്നള്ളത്തിനുള്ള വാടക എന്നീ വരുമാനത്തിലാണ് നികുതി കുടിശികയുള്ളതെന്ന് നോട്ടീസിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |