SignIn
Kerala Kaumudi Online
Sunday, 22 February 2026 7.30 PM IST

പൂന്തോട്ടം ഒരുക്കി കരുനാഗപ്പള്ളി നഗരസഭ

Increase Font Size Decrease Font Size Print Page
photo
മാലിന്യ കേന്ദ്രങ്ങൾ വൃത്തിയാക്കി പൂന്തോട്ടം ഒരുക്കുന്ന പദ്ധതി കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് ചെടി നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

. കരുനാഗപ്പള്ളി : സംസ്ഥാന സർക്കിരിന്റെ മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട സ്ഥലങ്ങൾ വൃത്തിയാക്കി ചെടികൾ നട്ടുപിടിപ്പിച്ച് പൂന്തോട്ടം ഒരുക്കുന്ന പദ്ധതിക്ക് കരുനാഗപ്പള്ളി നഗരസഭയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഷഹ്ന നസീം , നഗരസഭ ഹെൽത്ത്‌ ക്ലീൻ സിറ്റി മാനേജർ മുഹമ്മദ്‌ ഫൈസൽ, പി.എച്ച്.ഐ മാരായ ജെ. റജീന, എൽ. പ്രതീക്ഷ,ജെയ്‌സി വിജയൻ, സി.എസ്. സീമ, എസ് .അനു എന്നിവരുടെ നേതൃത്വത്തിലാണ് ഡംമ്പിഗ് സൈറ്റുകൾ വൃത്തിയാക്കി ചെടികൾ വെച്ച് പിടിപ്പിച്ച് സൗന്ദര്യ വത്ക്കരണം നടത്തുന്നത്. തുടർ ദിവസങ്ങളിൽ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചെയർമാൻ പടിപ്പുര ലത്തീഫ് പറഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.