കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഒഫ് അക്ഷയ സെന്റർ എൻട്രപ്രണേഴ്സ് (ഫേസ്) നേതൃത്വത്തിൽ നാളെ തിരുവനന്തപുരത്തെ സംസ്ഥാന ഐ ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ മുഖ്യാതിഥിയാകും. മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസിന്റെ ആഹ്വാനത്തോടെ തലസ്ഥാനത്ത് നടത്തുന്ന രണ്ടാമത്തെ സമരമാണ് ഐ.ടി മിഷൻ ഓഫീസിലേക്കുള്ള മാർച്ചും ധർണയും. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ സജിൻ മാത്യു ജേക്കബ്, പ്രീനാ മേരി ജോസഫ് , ഷെബിർ കാസിം, നീതു, എ. സജീദ്, സുനിത എന്നിവർ സംസാരിച്ചു. മാർച്ചിലും ധർണയിലും രണ്ടായിരത്തോളം അക്ഷയ സംരംഭകർ പങ്കെടുക്കുമെന്ന് സംസ്ഥാന സമരസമിതി കൺവീനറും കൊല്ലം ജില്ലാ പ്രസിഡന്റുമായ സജിൻ മാത്യു ജേക്കബ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |