ഇടയ്ക്കാട് കശുഅണ്ടി ഫാക്ടറിയിൽ സമരം
പോരുവഴി: കശുഅണ്ടി തൊഴിലാളികൾക്ക് ഗവ. പ്രഖ്യാപിച്ച മിനിമം കൂലി നൽകുക, ഹാജരിന് ഡി.എ നൽകുക, പി. എഫ് വിഹിതം കൃത്യമായി അടയ്ക്കുക, മാനേജ്മെന്റിന്റെ നീതി നിഷേധം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഇടയ്ക്കാട് ജോസ് കശുഅണ്ടി ഫാക്ടറിയിൽ തൊഴിലാളികൾ ജോലി ബഹിഷ്കരിച്ച് സമരം പ്രഖ്യാപിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം എസ്.ശിവൻ പിള്ള ഉദ്ഘാടനം ചെയ്തു. സുധിൻ മണ്ണാ റോഡ് അദ്ധ്യക്ഷനായി. സി.പി.എം ശൂരനാട് ഏരിയാ കമ്മിറ്റിയംഗം ബി.ബിനീഷ്, പോരുവഴി കിഴക്ക് എൽ.സി സെക്രട്ടറി എം.മനു, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അഡ്വ.കെ.എസ്.അനന്തകൃഷ്ണൻ, പി.കെ.ലിനു, രോഹിണി രാജു, എം.ഹരികൃഷ്ണൻ, എൻ.സി.രാധാകൃഷ്ണൻ, എസ്.ഷാനവാസ് എന്നിവർ സംസാരിച്ചു.
ഇടയ്ക്കാട് കശുഅണ്ടി ഫാക്ടറിയിൽ തൊഴിലാളികൾ ജോലി ബഹിഷ്കരിച്ച് നടത്തുന്ന സമരം സി.ഐ.ടി യു ജില്ലാ കമ്മിറ്റി അംഗം എസ്.ശിവൻപിള്ള ഉദ്ഘാടനം ചെയ്യുന്നു