അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ പദ്ധതി

Wednesday 22 January 2025 12:11 AM IST

പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശുദ്ധ ജലത്തിനായി അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്ന പദ്ധതി പടിഞ്ഞാറേ കല്ലട വലിയപാടം 31 -ാം നമ്പർ അങ്കണവാടിയിൽ നടത്തി. 8 ലക്ഷം രൂപ ചെലവഴിച്ച് ഈ സാമ്പത്തിക വർഷം 42 അങ്കണവാടികളിൽ പ്യൂരിഫയർ സ്ഥാപിക്കുകയും അടുത്ത സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അദ്ധ്യക്ഷയായി. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക്/ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.രതീഷ്, കെ.സനിൽകുമാർ, കെ.സുധീർ, അംബിക കുമാരി.ജെ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ രവി, ഗ്രാമപഞ്ചായത്ത് അംഗം ടി.ശിവരാജൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.