സ്ഥിരം ജീവനക്കാരില്ലാതെ വനം വകുപ്പ് ആർ.ആർ ടീം
ഭാരതീപുരം: സ്ഥിരം ജീവനക്കാരില്ലാതെ താത്കാലിക സംവിധാനത്തിൽ ബുദ്ധിമുട്ടി വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം. വന്യജീവി -മനുഷ്യ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിരവധി കോളുകളാണ് ആർ.ആർ ടീമിന് ലഭിക്കുന്നത്. നേരത്തെ വനമേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെങ്കിലും നിലവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം അന്വേഷണങ്ങൾ എത്തുന്നുണ്ട്.
ദിവസം ശരാശരി 25 കേസുകളിൽ ഇടപെടേണ്ടിവരുന്നുണ്ട്. വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ടാണ് കൂടുതൽ വിളികളും. പാമ്പുകളിൽ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതലയും പാമ്പുകളെ സുരക്ഷിതമായി വനത്തിലെത്തിക്കേണ്ട ഉത്തരവാദിത്വവും ആർ.ആർ ടീമിനാണ്.
അഞ്ചൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീമിൽ അഞ്ചൽ റേഞ്ചിലുള്ള ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. പാമ്പ് പിടിത്തത്തിൽ വൈദഗ്‌ദ്ധ്യമുള്ള രണ്ടുപേർ മാത്രമാണ് ഇപ്പോൾ ആർ.ആർ ടീമിലുള്ളത്.
10 പേരുടെ തസ്തിക സൃഷ്ടിക്കണം
ആർ.ആർ ടീമിന് സ്വന്തമായി ജീവനക്കാരില്ല
ഒരു ഡെപ്യൂട്ടി റേഞ്ചറും ഡ്രൈവറും ഉൾപ്പടെ 10 പേരുടെ തസ്‌തികയാണ് സൃഷ്‌ടിക്കേണ്ടത്
ഭാരതീപുരത്ത് ആർ.ആർ ടീമിന് ആധുനിക കെട്ടിടം ഒരുങ്ങുന്നു
സ്‌നേക് റസ്‌ക്യു കോളുകൾ ധാരളമുള്ളതിനാൽ ആർ.ആർ ടീമംഗങ്ങൾക്ക് പുറമേ മറ്റ് ജീവനക്കാർക്കും പാമ്പ് പിടിത്തത്തിൽ പരിശീലനം നൽകി വരികയാണ്.
വനംവകുപ്പ് അധികൃതർ