ജനകീയ മത്സ്യകൃഷി പദ്ധതി ഉദ്ഘാടനം
Thursday 13 March 2025 12:35 AM IST
അഞ്ചൽ: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യക്കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച പദ്ധതിയിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലെ മത്സ്യകർഷകർക്കും പ്രയോജനം ലഭിക്കുന്നതരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.സുധീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.മനീഷ്,ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ എ.ആർ.അസ്‌ലം,ഫിഷറീസ് ഓഫീസർ ജെ.സവാദ്,അക്വാകൾച്ചർ പ്രമോട്ടർ എസ്.സലീഷ്,എം.എസ്.സിന്ധു,കെ .അജയകുമാർ എന്നിവർ സംസാരിച്ചു.