കരുനാഗപ്പള്ളി: കേരളത്തിൽ രാസലഹരിക്കും മറ്റ് ലഹരി ഉപയോഗങ്ങൾക്കും എതിരെ പൊലീസും എക്സൈസും നടത്തുന്ന ശക്തമായ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണയും സഹകരണവും അനിവാര്യമാണെന്ന് കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അഞ്ജലി ഭാവന പറഞ്ഞു. കരുനാഗപ്പള്ളി കാസ് ലൈബ്രറിയും ലൈഫ് സാംസ്കാരിക സംഘടനയും നെഹ്റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും മനുഷ്യ ചങ്ങലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.സി.പി. ലൈഫ് സെക്രട്ടറി പി. സുനിൽകുമാർ അദ്ധ്യക്ഷനായി. എക്സസൈസ് ഇൻസ്പെക്ടർ ബിജുലാൽ മുഖ്യപ്രഭാഷണം നടത്തി. കാസ് പ്രസിഡന്റ് ആർ.രവീന്ദ്രൻ പിള്ള, സെക്രട്ടറി സജീവ് മാമ്പറ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക്, വി.പി.ജയപ്രകാശ് മേനോൻ,എ.സജീവ്, ഡി.രാജീവൻ, ഷീലകുമാരി, സന്തോഷ് ഓണവിള, കല്ലേ ലിഭാഗം ബാബു, ശിവരാജൻ, എസ്.രാധാകൃഷ്ണൻ, അജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |