പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2025-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബ്ലോക്ക് പരിധിയിലെ വിദ്യാർത്ഥികളെയും സ്കൂളുകളെയും ആദരിച്ചു. ഇതിനോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സെമിനാറും വിദ്യാഭ്യാസ പ്രദർശനവും സംഘടിപ്പിച്ചു. മന്ത്രി
വി.ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ സ്വാഗതം ആശംസിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ 7 ഗ്രാമപഞ്ചായത്തുകളിലെയും വിദ്യാർത്ഥികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ 14 സ്കൂളുകളെയും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ 8 സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ സെമിനാറിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. (ഡോ.) കെ.എസ്. അനിൽകുമാറും, നീറ്റ് ഇന്ത്യ അക്കാദമി മാനേജിംഗ് ഡയറക്ടർ ഡോ. അരുൺ.ജി.കുറുപ്പും ക്ലാസുകൾ നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |