കൊല്ലം: രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും യൂത്ത് ഹോസ്റ്റൽ ഉള്ളതുപോലെ കൊല്ലത്തും യൂത്ത് ഹോസ്റ്റൽ ആരംഭിക്കാൻ സ്ഥലം ലഭ്യമാക്കാൻ തയ്യാറാകണമെന്ന് യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊല്ലത്തിന്റെ ടൂറിസം വികസനത്തിന് യൂത്ത് ഹോസ്റ്റൽ സ്ഥാപിക്കുന്നതോടുകൂടി കൂടുതൽ സഹായകരമാകുമെന്നും ജനറൽബോഡി യോഗം വിലയിരുത്തി.
യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ സംസ്ഥാന വൈസ് ചെയർമാൻ വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. നെടുങ്ങോലം രഘു അദ്ധ്യക്ഷനായി. ടി.ജി.സുഭാഷ് റിട്ടേണിംഗ് ഓഫീസറായി. 26-ാമത് വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നെടുങ്ങോലം രഘു (പ്രസിഡന്റ്), ഒ.ബി.രാജേഷ്, മണക്കാട് സജി, പ്രവീൺ കൊടുന്തറ (വൈസ് പ്രസിഡന്റ്), പ്രബോധ്.എസ്.കണ്ടച്ചിറ (സെക്രട്ടറി), ടി.ജി.സുഭാഷ് (ഓർഗനൈസിംഗ് സെക്രട്ടറി), ലീലാകൃഷ്ണൻ (ട്രഷറർ), വിവിധ കമ്മറ്റികളുടെ ചെയർമാന്മാരായി ഉമയനല്ലൂർ രവി, എസ്.സുവർണകുമാർ, ആർ.പ്രകാശൻ പിള്ള, ഷീബ തമ്പി, എസ്.ഗണപതി, ഷിബു റാവുത്തർ, മുണ്ടക്കൽ കെ.ചന്ദ്രൻ പിള്ള, ശിവപ്രസാദ്, വിനോദ് ചെല്ലപ്പൻ, എസ്.ബിനുരാജ് എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |