കൊല്ലം :ചിറക്കര കുളത്തൂക്കോണം വാർഡിൽ ഉമ്മൻചാണ്ടി വിദ്യാഭ്യാസ അവാർഡ് വിതരണവും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് പുളിക്കൽ ഉദ്‌ഘാടനം ചെയ്‌തു. ചിറക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ്. വി. ബൈജുലാൽ അദ്ധ്യക്ഷനായി. .യു. ഡി. എഫ് ചിറക്കര മണ്ഡലം കമ്മിറ്റി ചെയർമാൻ സി.ആർ. അനിൽകുമാർ, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുജയ്‌കുമാർ, ചിറക്കര ഷാബു, വിജേഷ് കുമാർ, വിനോദ്, വി.പി. രാമകൃഷ്‌ണപിള്ള, സുഭാഷ് മുക്കാട്ട്കുന്ന്, ഗീതാകുമാരി, അപ‌്‌സര, ഹരിദാസൻ പിള്ള, മാധവൻ കുട്ടി പിള്ള, കെ. പുഷ്‌പാംഗദൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |