കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് യുവതിയെ കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സാനുക്കുട്ടനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. കുളത്തൂപ്പുഴ പൊലീസ്, ഫോറസ്റ്റ്, ഡോഗ് സ്‌ക്വാഡ്, നാട്ടുകാർ ഉൾപ്പെട്ട സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്.
വനത്തിനുള്ളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ, ആര്യങ്കാവ് അതിർത്തി ചെക്ക് പോസ്റ്റുകൾ, പ്രതി എത്താൻ സാദ്ധ്യതയുള്ള ബന്ധുവീടുകൾ, വനത്തോട് ചേർന്നുകിടക്കുന്ന ഡാലികരിക്കാം, മാത്രകരിക്കാം ഭാഗങ്ങളിലെ ഒറ്റപ്പെട്ട താമസം ഇല്ലാതെ കിടക്കുന്ന വീടുകൾ എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തുന്നത്.
കൊല്ലപ്പെട്ട കുളത്തൂപ്പുഴ ആറ്റിനക്കര മൂർത്തിക്കാവിന് സമീപം മനുഭവനിൽ രേണുകയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രതിക്ക് വനവുമായി നല്ല ബന്ധം ഉള്ളതുകൊണ്ടും, മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും പഴുതടച്ച അന്വേഷണം തുടരുകയാണെന്നും കുളത്തൂപ്പുഴ പൊലീസ് ഇൻസ്പെക്ടർ ബി.അനീഷ് പറഞ്ഞു. കഴിഞ്ഞ 20ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |