കരുനാഗപ്പള്ളി: കർക്കിടക മാസത്തിൽ മഴയെയും തണുപ്പിനെയും പ്രതിരോധിക്കാൻ ഔഷധക്കഞ്ഞി കിറ്റുകളുമായി ശാന്തിഗിരി ആശ്രമം രംഗത്ത്. ഇന്നലെ രാവിലെ കരുനാഗപ്പള്ളിയിൽ നടന്ന ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എ. സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വിയിൽ നിന്ന് കർക്കിടക കഞ്ഞി കിറ്റ് ഏറ്റുവാങ്ങി വിതരണത്തിന് തുടക്കം കുറിച്ചു.
ഹരിലാൽ, സുധാകരൻ, എൻ.ആർ.ബ്രഹ്മദത്ത് , എസ്. രത്നപ്രിയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എല്ലാ വർഷവും കർക്കിടകത്തിൽ ശാന്തിഗിരി കർക്കിടകക്കഞ്ഞി കിറ്റ് പുറത്തിറക്കാറുണ്ട്. ഈ വർഷം 'കർക്കിടക സീസൺ സൗഖ്യം' എന്ന പേരിൽ വിപുലമായ രീതിയിലാണ് കിറ്റ് വിതരണം ആരംഭിച്ചിട്ടുള്ളത്. ശാന്തിഗിരിയുടെ ആയുർവേദ സിദ്ധ ഹോസ്പിറ്റലുകളിൽ പ്രത്യേക കർക്കിടക ചികിത്സയും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |