പുനലൂർ: കഴിഞ്ഞ ദിവസങ്ങളിൽ തെന്മലയിലുണ്ടായ ശക്തമായ മഴയിൽ ഒരു വീട് ഭാഗികമായി തകർന്നു. ഒറ്റക്കൽ ലുക്ക് ഔട്ടിന് സമീപം നെല്ലിവിള വീട്ടിൽ എൽസിക്കുട്ടിയുടെ വീടിന്റെ ഒരു ഭാഗമാണ് പൂർണ്ണമായും ഇടിഞ്ഞുവീണത്. 80 വയസുകാരിയായ എൽസിക്കുട്ടിയുടെ മാതാവ് മേരിക്കുട്ടി തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ അടുക്കള ഭാഗം പൂർണമായും തകരുകയും അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ നശിക്കുകയും ചെയ്തു. വീടിന്റെ ശേഷിക്കുന്ന ഭാഗവും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. എൽസിക്കുട്ടിയും മകൻ ബെസ്ലിൻ, മരുമകൾ രാഗി, ഇവരുടെ മൂന്ന് വയസുള്ള മകൻ ആരോൺ എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |