കൊല്ലം: വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും ജില്ലയിൽ മേഖലാ കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണയും നടക്കും. ജില്ലയിൽ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12നാണ് ധർണ. ജില്ലാ പഞ്ചായത്തിന് മുന്നിൽ നിന്ന് പ്രകടനം ആരംഭിച്ച് സിവിൽ സ്റ്റേഷന് മുന്നിൽ സമാപിക്കും. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.സീമ ഉദ്ഘാടനം ചെയ്യും. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം.എൻ.അനിൽകുമാർ, കൊട്ടാരക്കര ചന്തമുക്കിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു.എം.അലക്സ്, പുനലൂർ മിനി സിവിൽ സ്റ്റേഷനിൽ മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.സിന്ധു എന്നിവർ ഉദ്ഘാടനം ചെയ്യും. എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു, പ്രസിഡന്റ് ബി.സുജിത്ത് എന്നിവർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |