കൊല്ലം: തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി ബോർഡ് മുഖം രക്ഷിക്കാനാണ് ഓവർസീയറെ ഇരയാക്കിയതെന്ന് ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി വീരേന്ദ്രകുമാർ. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനാണ് ഡ്യൂട്ടിക്കിടയിൽ പരിക്കേറ്റ് മൂന്ന് മാസം അവധിയിൽ പോയ ഓവർസീയർ ബിജുവിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ അടിയന്തരമായി പിൻവലിച്ച് യഥാർത്ഥ കുറ്റക്കരെ കണ്ടുപിടിക്കാൻ പുനരന്വേഷണം നടത്തണമെന്ന് പ്രതിഷേധ യോഗത്തിൽ ഐ.എൻ.ടി.യു.സി സംയുക്ത യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. ഹാഷിം അദ്ധ്യക്ഷനായി. വിനോദ് മണി, താജുദ്ദീൻ, പ്രഭാഷ്, രാധാകൃഷ്ണപിള്ള, സുദർശനപിള്ള, ഡെയ്‌സൺ ആന്റണി, സുനിൽ, അമൃതലാൽ, സാക്‌സൺ, മണിക്കുട്ടൻ, ഫെലിക്‌സ്, ഷിബാ തമ്പി, ബിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |