കൊല്ലം: ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ ആദ്യ കുട്ടിഗവേഷകൻ അവാർഡ് വിതരണം ഇന്ന് ചേർത്തല വി.എൻ.എസ്.എസ് എസ്.എൻ സെൻട്രൽ സ്കൂളിൽ നടക്കും.രാവിലെ 10ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല വിജയികൾക്കും പ്രോത്സാഹന സമ്മാനം നേടിയവർക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുരസ്കാരങ്ങൾ സമ്മാനിക്കം. യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷനാകും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എംപ്ലോയീസ് കൗൺസിൽ പ്രസിഡന്റ് ഡോ. എസ്.വിഷ്ണു, സംസ്ഥാന കോ ഓർഡിനേറ്റർ പി.വി.രജിമോൻ, സെക്രട്ടറി ഡോ.ആർ.വി.സുമേഷ്, മെന്റർ ഡോ. അബേഷ് രഘുവരൻ, കോ ഓർഡിനേറ്റർ ആർ.ദിവ്യ, ചേർത്തല വി.എൻ.എസ്.എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സൂസൻ തോമസ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |