
കൊല്ലം: മദ്യത്തിനായി വഴക്കുണ്ടാക്കിയയാളെ ചിറക്കര വില്ലേജ് ഓഫീസിന് സമീപം കുറ്റിക്കാട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ കോടതി വെറുതെ വിട്ടു. പ്രദേശവാസിയായ സുരേഷിനെ കൊലപ്പെടുത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി രാംധാൻ മുദിയെയാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് എൻ.വി.രാജു വെറുതെ വിട്ടത്. 2023 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. 48 സാക്ഷികളെ വിസ്തരിക്കുകയും 50 ഓളം രേഖകളും 20 ഓളം തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതി രണ്ട് വർഷത്തിലധികമായി ജാമ്യം ലഭിക്കാതെ ജൂഡിഷ്യൽ കസ്റ്റഡിയിലായിരുന്നു. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതിക്കായി അഭിഭാഷകരായ ഷൈൻ.എസ് മൺറോത്തുരുത്ത്, അജയ് കോയിവിള, ജ്യോത്സന, എസ്.ദീപിക എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |