അഞ്ചൽ: കാടിനും മണ്ണിനും മൃഗങ്ങൾക്കും വേണ്ടി വാതോരാതെ സംസാരിക്കുന്നവർ പറയാൻ മറന്നുപോയ കടലിന്നടിത്തട്ടിലെ കുഞ്ഞുജീവനുകളുടെ കഥയിലൂടെ എച്ച്.എസ് നാടകത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നീരാവിൽ എസ്.എൻ.ഡി.പി.വൈ ഹയർ സെക്കഡറി സ്കൂൾ.
'നീണ്ടകരയിലെ കടൽകൊള്ളക്കാരിലൂടെ" മികച്ച നടൻ, നടി, പ്രത്യേക ജ്യൂറി പരാമർശം എന്നിവ ഉൾപ്പടെ നാല് നേട്ടങ്ങളാണ് നീരാവിലേക്ക് എത്തിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് നേട്ടം. ഡേവിഡും, സ്വർണമീനുമായി നാടക വേദിയിൽ പകർന്നാടിയ ഹാഫിസും ശ്രീനിധിയുമാണ് മികച്ച നടനും നടിയും. സോണി എന്ന കഥാപാത്രം അവതരിപ്പിച്ച അനന്തു പ്രത്യേക ജ്യൂറി പരാമർശവും സ്വന്തമാക്കി. അമാസ് എസ്.ശേഖറാണ് നാടകത്തിന്റെ രചനയും സംവിധാനവും. കഴിഞ്ഞ വർഷം യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലും നീരാവിൽ എസ്.എൻ.ഡി.പി.വൈ സ്കൂളായിരുന്നു ഒന്നാമത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |