SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.06 PM IST

വയലായിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Increase Font Size Decrease Font Size Print Page
photo
വയലാ എൻ.വി.യു.പി. സ്കൂളിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ വിജയകുമാർ നിർവ്വഹിക്കുന്നു. എസ്.എൻ.ഡി.പി. വയലാ ശാഖാ പ്രസിഡന്റ് കെ ശ്രീധരൻ, വി.എൻ. ഗുരുദാസ്, ഷിബു തുടങ്ങിയവർ സമീപം

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം വയല ശാഖ, അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബ്, കിംസ് ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ വയല എൻ.വി യു.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. സ്കൂൾ മാനേജർ വിജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ് കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷീബ യശോധരൻ, സെക്രട്ടറി ഷിബു, മറ്റ് ലയൺസ് ക്ലബ്ബ് ഭാരവാഹികളായ റിട്ട. ഡി.എഫ്.ഒ വി.എൻ. ഗുരുദാസ്, തമ്പി പാലമുക്ക്, കെ. രാജൻകുഞ്ഞ്, രാധാമണി ഗുരുദാസ്, നിഷ, കുഞ്ഞുമോൾ, കെ.എസ്. ജയറാം, പി. അരവിന്ദൻ ജയ് ജവാൻ, കെ. ദേവന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നാനൂറോണം പേരെ ക്യാമ്പിൽ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY